ബജറ്റ് സ്വര്‍ണ പ്രേമികള്‍ക്ക് ലോട്ടറി! പവന് 5000 രൂപ വരെ കുറയാന്‍ സാധ്യത

JULY 23, 2024, 7:47 PM

ന്യൂഡല്‍ഹി: ബജറ്റില്‍ സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനുമുള്ള അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍ കുറവ് വരുത്തിയതോടെ ജ്യൂവലറികളുടെ ഓഹരി മൂല്യം മുകളിലേക്ക്. ബിഎസ്ഇയില്‍ സെന്‍കോ ഗോള്‍ഡ് 6.16 ശതമാനം ഉയര്‍ന്ന് 1,000.80 രൂപയിലും രാജേഷ് എക്സ്പോര്‍ട്ട്സ് 5.49 ശതമാനം ഉയര്‍ന്ന് 313.90 രൂപയിലും വ്യാപാരം നടത്തി. ടൈറ്റന്‍ കമ്പനിയുടെ ഓഹരികള്‍ 3.66% ഉയര്‍ന്ന് 3,371.65 രൂപയായി.

നിലവില്‍ പതിനഞ്ചുശതമാനമാണ് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിനുള്ള കസ്റ്റംസ് ഡ്യൂട്ടി. ഇത് ആറ് ശതമാനമാക്കിയാണ് കേന്ദ്രം കുറച്ചത്. ഇതോടെ കാര്യമായ തോതില്‍ സ്വര്‍ണത്തിന് വിലകുറയുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഒരു ഗ്രാമിന് 420 രൂപവരെ കുറഞ്ഞേക്കും. ഒരുപവന് മൂവായിരം രൂപയിലധികം കുറയാന്‍ സാദ്ധ്യതയുണ്ടെന്നാണ് കരുതുന്നത്. കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്നവര്‍ എന്ന നിലയില്‍ മലയാളികള്‍ക്ക് ഇത് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ്.

ചിങ്ങമാസമാകുന്നതോടെ കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിക്കുകയാണ്. അതേസമയം, സ്വര്‍ണം പണയം വയ്ക്കുന്നവര്‍ക്ക് വിലക്കുറവ് തിരിച്ചടിയായേക്കുമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

ബജറ്റില്‍ പ്രഖ്യാപനമുണ്ടായി കഷ്ടിച്ച് ഒരുമണിക്കൂര്‍ കഴിയും മുമ്പുതന്നെ സ്വര്‍ണത്തിന് വിലക്കുറവ് ദൃശ്യമായിത്തുടങ്ങി. പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ 5000 രൂപവരെ കുറയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് 22 കാരറ്റ് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 51,960 രൂപയാണ്. ഒരുഗ്രാമിന് 6,495 രൂപയും. വരും ദിവസങ്ങളിലും ബജറ്റ് പ്രഖ്യാപനത്തിന്റെ ആഫ്റ്റര്‍ ഇഫക്ട് സ്വര്‍ണ വിപണിയില്‍ കാണാനാവും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam