മുംബൈ: ഗസൽ ഗായകൻ പങ്കജ് ഉദാസ്(72) അന്തരിച്ചു. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം.
മകൾ നയാബ് ഉദാസ് സോഷ്യൽ മീഡിയയിലൂടെയാണ് മരണവിവരം അറിയിച്ചത്. 'ചിട്ടി ആയി ഹെ' പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗീതാസ്വാദകരിൽ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ് പങ്കജ് ഉദാസ്..
1951 മെയ് 17-ന് ഗുജറാത്തിലെ ജെറ്റ്പൂരിൽ ജനിച്ച ഉധാസിൻ്റെ സംഗീത യാത്ര ചെറുപ്പത്തിൽ തന്നെ ആരംഭിച്ചു. അദ്ദേഹത്തിൻ്റെ ജ്യേഷ്ഠൻ മൻഹർ ഉധാസ് ബോളിവുഡിലെ പിന്നണി ഗായകനായിരുന്നു.
1980-ൽ അദ്ദേഹം തൻ്റെ ആദ്യ ഗസൽ ആൽബമായ "അഹട്" പുറത്തിറക്കി.
മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെയർ അവാർഡ്, ഗസൽ ആലാപനത്തിനുള്ള സംഗീത നാടക അക്കാദമി അവാർഡ്, ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ എന്നിവയുൾപ്പെടെ നിരവധി അഭിമാനകരമായ നേട്ടങ്ങൾ അദ്ദേഹത്തെത്തേടിയെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്