ന്യൂഡല്‍ഹി: രാജ്യത്തെ ചരക്ക് സേവന നികുതിയില്‍ ഇനി രണ്ട് സ്ലാബുകള്‍ മാത്രം. നികുതി നിരക്ക് പരിഷ്‌കരണത്തിന് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം. നിലവിലുള്ള നാല് സ്ലാബുകള്‍ രണ്ടായി കുറച്ചുകൊണ്ട് ജിഎസ്ടി കൗണ്‍സില്‍ പരോക്ഷ നികുതി സമ്പ്രദായത്തില്‍ നിര്‍ണായക മാറ്റം കൊണ്ടുവരുന്നത്. നികുതിയിലെ 12, 28 ശതമാനം നിരക്കുകള്‍ ഒഴിവാക്കി, 5, 18 ശതമാനം സ്ലാബുകള്‍ മാത്രമാക്കി.
പുതുക്കിയ നിരക്കുകള്‍ സെപ്തംബര്‍ 22 മുതല്‍ നിലവില്‍ വരും. പുതിയ ജിഎസ്ടി നിരക്ക് വരുന്നതോടെ മിക്ക നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുറയും. പാല്‍, പനീര്‍, ചപ്പാത്തി, റൊട്ടി, കടല, പനീര്‍ തുടങ്ങിയവയ്ക്ക് ജിഎസ്ടി ഉണ്ടായിരിക്കില്ല. സോപ്പുകള്‍, ഷാമ്പു, ടൂത്ത് പേസ്റ്റ്, ഹെയര്‍ ഓയില്‍, സൈക്കിള്‍, വീട്ടാവശ്യ സാധനങ്ങള്‍, പാസ്ത, ന്യൂഡില്‍സ്, നെയ്യ്, വെണ്ണ, കോഫി, ചോക്ലേറ്റ് എന്നിവയ്ക്ക് 5 ശതമാനമായിരിക്കും ജിഎസ്ടി. വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സുകളേയും ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കി. 33 ജീവന്‍രക്ഷാമരുന്നുകള്‍ക്ക് നികുതിയില്ല.
ടിവികള്‍ക്ക് 18 ശതമാനമായിരിക്കും ഇനി ജിഎസ്ടി. 1200 സിസിക്ക് താഴെയുള്ള കാറുകള്‍ക്കും നികുതി കുറയും. 18 ശതമാനമാണ് ജിഎസ്ടി. 350 സിസിക്ക് താഴെയുള്ള ബൈക്കുകള്‍ക്കും ജിഎസ്ടി 18 ശതമാനമായി കുറയും.
സാധാരണക്കാരെ കേന്ദ്രീകരിച്ചുള്ള പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി എന്നായിരുന്നു 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചത്. സാധാരണക്കാരുടെ ദൈനംദിന ഉപയോഗ വസ്തുക്കള്‍ക്ക് മേലുള്ള നികുതിയാണ് പുനപരിശോധിച്ചിരിക്കുന്നത്. തൊഴില്‍ കേന്ദ്രീകൃത വ്യവസായങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കാനും യോഗത്തില്‍ ധാരണയതായും മന്ത്രി അറിയിച്ചു. കര്‍ഷകര്‍, കാര്‍ഷിക മേഖല, ആരോഗ്യ മേഖല എന്നിവയ്ക്ക് പരിഷ്‌കരണത്തിന്റെ വലിയ ഗുണം ലഭിക്കുമെന്നും ധനമന്ത്രി അവകാശപ്പെട്ടു. ഭക്ഷ്യ വസ്തുക്കള്‍ക്കും ദൈനം ദിന ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കളുടെയും ജിഎസ്ടി നിരക്ക് കുറച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്