ദില്ലി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേലിലേക്ക് തിരക്കും.
ഒമ്പതു മണിക്ക് ഇസ്രയേലിലേക്ക് തിരിക്കുന്ന മോദിക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിൽ സ്വീകരണം നല്കും.
ബെഞ്ചമിൻ നെതന്യാഹുവുമായി മോദി ചർച്ച നടത്തും. നാളെ രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി ചർച്ച നടക്കും. സൈനിക, വ്യാപാര മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും. പ്രത്യേക പലസ്തീൻ രാഷ്ട്രം എന്ന നിലപാട് ചർച്ചകളിൽ ആവർത്തിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഇസ്രയേൽ പാർലമെന്‍റിനെ പ്രധാനമന്ത്രി ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ടു മണിക്ക് അഭിസംബോധന ചെയ്യും.
ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ഭിന്നത കാരണം ഇസ്രയേലിലെ പ്രതിപക്ഷം പ്രസംഗം ബഹിഷ്ക്കരിച്ചേക്കുമെന്ന റിപ്പോർട്ടുണ്ട്.
നരേന്ദ്ര മോദിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്ത് ഇസ്രയേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് രംഗത്തെത്തി. നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ഇസ്രയേലാകെ ഉത്സാഹത്തോടെ കാത്തിരിക്കുന്നുവെന്ന് ലാപിഡ് എക്സിൽ കുറിച്ചു. ഇസ്രയേലിന്‍റെ യഥാർത്ഥ സുഹൃത്താണ് മോദിയെന്നും ആഴത്തിലുള്ള സൗഹൃദമാണ് രണ്ടു രാജ്യങ്ങൾക്കും ഇടയിലെന്ന് ലാപിഡ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
പുതുച്ചേരി സർക്കാർ ജനഹിതത്തെ പ്രതിനിധീകരിക്കുന്നില്ല, അഴിമതിയിൽ മുങ്ങിയ ഭരണമെന്ന് രാഹുൽ ഗാന്ധി
ലോകം ഉറ്റുനോക്കുന്ന മൂന്ന് നേതാക്കൾ; ഇറാൻ - അമേരിക്ക യുദ്ധം നിർത്താൻ മോദിക്ക്