ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപം കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരുക്ക്.
മൈസൂരുവിൽ നിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് ഇന്നലെ രാത്രി എട്ടരയക്ക്, റെയിൽവേ സ്റ്റേഷനോട് ചേർന്നു നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്.
കൂട്ടിയിടിയുടെ ആഘാതത്തിൽ 13 കോച്ചുകൾ പാളം തെറ്റി. മൂന്ന് കോച്ചുകൾക്ക് തീപിടിക്കുകയും ചെയ്തു.
അപകടത്തിൽപ്പെട്ട നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആകെ 1360 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.
അപകടത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെ തുടർന്ന് ചെന്നൈ - വിജയവാഡ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. 28 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു
ഹെൽപ് ലൈൻ നമ്പർ:
04425354151
04424354995
ബെംഗളുരുവിലും ട്രെയിൻ കടന്ന് പോയ എല്ലാ സ്റ്റേഷനുകളിലും ഹെൽപ് ഡെസ്ക് തുറന്നു.ബെംഗളുരു റെയിൽവേ ആസ്ഥാനത്താണ് വാർ റൂം തുറന്നത്. നമ്പർ- 08861309815.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്