മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഗ്യാസിന് 2000 രൂപയാകും; മമത ബാനർജി

MARCH 1, 2024, 8:18 AM

കൊൽക്കത്ത: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ പാചക വാതക സിലിണ്ടറിന് 2000 രൂപയിലധികം വില ആകുമെന്ന് പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. വ്യാഴാഴ്ച ഝാർഗ്രാം ജില്ലയിലെ ഒരു പരിപാടിയിലായിരുന്നു മമത ബാനർജിയുടെ പ്രസ്താവന.

ബിജെപിയും മോദിയും ഗ്യാസ് അടുപ്പിൽ നിന്ന് പഴയ രീതിയിലുള്ള വിറക് അടുപ്പിലേക്ക് ആളുകളെ മാറ്റുമെന്നും മമത പറഞ്ഞു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ പാചക വാതക സിലിണ്ടറിൻ്റെ വില 1500ൽ നിന്ന് 2000 രൂപയായി ഉയരുമെന്നും മമത പറഞ്ഞു.

ഇത് പഴയ രീതിയിൽ പാചകം ചെയ്യുന്ന വിറകടുപ്പുകളിലേക്ക് ജനങ്ങൾ മാറ്റുമെന്നും മമത കൂട്ടിചേർത്തു. ആവാസ് യോജന പദ്ധതി പ്രകാരം ഏപ്രിൽ അവസാനത്തോടെ കേന്ദ്രസർക്കാർ മുഴുവൻ വീടുകളും പണിത് നൽകിയില്ലെങ്കിൽ ബംഗാൾ സർക്കാർ വീട് നിർമ്മിച്ചു നൽകുമെന്നും മമത പറഞ്ഞു.

vachakam
vachakam
vachakam

കൂടാതെ ബിജെപി സർക്കാർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കുടിശ്ശിക ഇതുവരെ നൽകിയിട്ടില്ലെന്നും ബംഗാൾ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടു വർഷമായി കേന്ദ്രസർക്കാർ പലർക്കും പണം നൽകിയിട്ടില്ല. 59 ലക്ഷം ജനങ്ങളുടെ കുടിശ്ശിക ബം​ഗാൾ സർക്കാർ കൊടുത്തു തീർത്തുവെന്നും മമത ബാനർജി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam