ചെന്നൈ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പങ്കെടുക്കില്ല.
പകരം പരിപാടിയുള്ളതിനാലാണ് പങ്കെടുക്കാന്‍ സാധിക്കാത്തതെന്നാണ് വിശദീകരണം. പകരം മന്ത്രിമാരെ അയക്കാമെന്നും സ്റ്റാലിന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.
തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു, ഐടി മന്ത്രി പഴനിവേല്‍ ത്യാഗരാജന് എന്നിവര്‍ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് മുഖ്യമന്ത്രി സ്റ്റാലിന് അറിയിച്ചിട്ടുള്ളത്.
സംസ്ഥാന ദേവസ്വം മന്ത്രി വി എന്‍ വാസവന് ചെന്നൈയിലെത്തിയാണ് എം കെ സ്റ്റാലിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. സെപ്റ്റംബര്‍ 20 ന് പമ്പാ തീരത്താണ് ആഗോള അയ്യപ്പ സംഗമം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
ആഗോള അയ്യപ്പഭക്തരെ ഒരു വേദിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി എന്‍ വാസവന് വ്യക്തമാക്കിയിരുന്നു. സംഗമത്തില്‍ 3000 പ്രതിനിധികള്‍ പങ്കെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദമ്പതികൾ ഒരുമിച്ച് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണോ? ഇന്ത്യയിലെ നികുതി നിയമങ്ങൾ
ശത്രുക്കളെ തകർക്കാൻ 'കമികാസെ' ഡ്രോണുകൾ; ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഗുജറാത്ത് കമ്പനിയുടെ ആയുധങ്ങൾ
ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്‍; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്
റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി