മണിപ്പൂരിൽ കർശന പരിശോധന: അനധികൃത ആയുധങ്ങൾ പിടിച്ചെടുത്തു

SEPTEMBER 27, 2023, 12:59 PM

ഇംഫാല്‍: മണിപ്പൂരില്‍ പൊലീസിന്റെ കര്‍ശന സുരക്ഷാ പരിശോധന. കാണാതായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതോടെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടാനായി ഉപയോഗിച്ചിരുന്ന ബങ്കറുകളും പൊലീസ് തകര്‍ത്തു. ചുരാചന്ദ്പൂര്‍, ബിഷ്ണുപൂര്‍ ജില്ലാ അതിര്‍ത്തികളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

അതെസമയം വിദ്യാര്‍ത്ഥികളുടെ കൊലപാതകം അന്വേഷിക്കാന്‍ സിബിഐ സംഘം മണിപ്പൂരിലേക്ക് തിരിച്ചു. കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ പ്രതിഷേധം സംസ്ഥാനത്ത് ശക്തമാകുന്നതിനിടെയാണ് സിബിഐ ഡയറക്ടറും സംഘവും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മണിപ്പൂരിലേക്ക് തിരിച്ചത്. 

കുട്ടികളുടെ ടവര്‍ ലൊക്കേഷന്‍ അവസാനമായി ഉണ്ടായിരുന്നത് കുക്കി വിഭാഗക്കാര്‍ക്ക് സ്വാധീനമുള്ള ചുരാചന്ദ്പൂരി ലംധാന്‍ മേഖലയില്‍ ആണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam