'കണ്ണില്ലാ ക്രൂരത'; നായക്കുട്ടിയെ റോഡിൽ ചവിട്ടിയരച്ച് കൊന്ന് യുവാവ് 

DECEMBER 10, 2023, 7:37 PM

മധ്യപ്രദേശിൽ നായ്ക്കുട്ടിയെ ചവിട്ടി കൊന്ന യുവാവിനെതിരെ രോഷം ഉയരുന്നു. യുവാവ് നായയെ കൊല്ലുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് നടപടിയെടുക്കാൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടിരുന്നു.

മധ്യപ്രദേശിലെ ഗുണയിൽ ശനിയാഴ്ചയാണ് സംഭവം. വീഡിയോയിൽ നായ്ക്കുട്ടികൾ റോഡിൽ നിന്ന് ഒരു കടയുടെ മുന്നിലേക്ക് യുവാവിന് നേരെ വരുന്നത് കാണാം.

എന്നാൽ ഇത് ഇഷ്ടപ്പെടാത്ത യുവാവ് ഒന്നിനെ റോഡിലേക്ക് വലിച്ചെറിയുകയും കാലിനടിയിലിട്ട് ചവിട്ടിയരയ്ക്കുകയുമായിരുന്നു. അതേസമയം മാനസികാസ്വാസ്ഥ്യമുള്ളയാളാണ് യുവാവ് എന്നാണ് സൂചന.

vachakam
vachakam
vachakam

ക്രൂരകൃത്യത്തിന്‍റെ വിഡിയോ മധ്യപ്രദേശ് മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് തന്‍റെ എക്സ് അക്കൗണ്ടില്‍ പങ്കുവച്ച ജ്യോതിരാദിത്യ സിന്ധ്യ, ശിവരാജ് സിംഗ് ചൗഹാൻ ജി, ദയവായി കാണൂ, ഇത് ഭയാനകവും അസ്വസ്ഥതയുളവാക്കുന്നതുമാണ്. ഈ ക്രൂരതയ്ക്ക് ഇയാള്‍ ശിക്ഷിക്കപ്പെടണം എന്നതിൽ സംശയമില്ല എന്നും കുറിച്ചു.

അതേസമയം വിഷയത്തില്‍ നീതി ഉറപ്പാക്കാൻ എത്രയുംപെട്ടെന്ന് കർശനമായും നടപടിയെടുക്കുമെന്നും ഇത്തരം പ്രാകൃത പ്രവൃത്തികളെ അപലപിക്കുന്നുവെന്നും ശിവരാജ് സിംഗ് ചൗഹാന്‍ കുറിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam