ന്യൂഡെല്‍ഹി: ഡെല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ തന്റെ മുന്‍ സീറ്റിലിരുന്ന ഒരു സ്ത്രീ യാത്രക്കാരിയെ അനുചിതമായി സ്പര്‍ശിച്ചെന്ന കുറ്റത്തിന് 43 കാരനായ സെയില്‍സ് എക്‌സിക്യൂട്ടീവിനെ അറസ്റ്റ് ചെയ്തു.
താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പിന്നില്‍ ഇരുന്ന പ്രതി വിന്‍ഡോ സീറ്റിലിരുന്ന് തന്നെ മോശമായി സ്പര്‍ശിച്ചെന്ന് യുവതി പരാതി നല്‍കിയതായി മീനമ്പാക്കം വിമാനത്താവളത്തിലെ ഓള്‍ വിമന്‍സ് പോലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞു.
വൈകിട്ട് 4.30ന് വിമാനം ഇറങ്ങിയ ശേഷം എയര്‍ലൈന്‍ ജീവനക്കാരുടെ സഹായത്തോടെ യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഭാരതീയ ന്യായ സന്‍ഹിത (ബിഎന്‍എസ്) സെക്ഷന്‍ 75 (ലൈംഗിക പീഡനം) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും രാജേഷ് ശര്‍മ എന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജസ്ഥാന്‍ സ്വദേശിയായ ശര്‍മ വര്‍ഷങ്ങളായി ചെന്നൈയിലാണ് താമസിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്