കൊല്‍ക്കത്ത: കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യ മുന്നണിക്ക് പുറത്തുനിന്ന് മാത്രമാവും പിന്തുണയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. ബംഗാളില്‍ ഇന്ത്യ മുന്നണി ഇല്ലെന്നും സിപിഎമ്മും കോണ്‍ഗ്രസും ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി.
'പശ്ചിമ ബംഗാളില്‍ ഇന്ത്യാ സഖ്യമില്ല. പ്രതിപക്ഷ സഖ്യമായ ഇന്ത്യ രൂപീകരിക്കുന്നതില്‍ ഞാന്‍ പ്രധാന പങ്കുവഹിച്ചു. സഖ്യത്തിന്റെ പേര് പോലും ഞാനാണ് നല്‍കിയത്. എന്നാല്‍ ഇവിടെ പശ്ചിമ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്,' മമത കുറ്റപ്പെടുത്തി.
എങ്കിലും പശ്ചിമ ബംഗാളില്‍ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാന്‍ കേന്ദ്രത്തില്‍ ഇന്ത്യ മുന്നണിക്ക് പിന്തുണ നല്‍കുമെന്നും മമത വ്യക്തമാക്കി.
ബിജെപി കള്ളന്മാരാല് നിറഞ്ഞ പാര്‍ട്ടിയാണെന്ന് മമത പറഞ്ഞു. ഇത് ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. 400 സീറ്റുകള്‍ നേടുമെന്ന് ബിജെപി അവകാശപ്പെടുന്നു, പക്ഷേ അത് നടക്കില്ലെന്ന് ആളുകള്‍ പറയുന്നു. ബിജെപി കള്ളന്മാരാല് നിറഞ്ഞ പാര്‍ട്ടിയാണെന്ന് രാജ്യം മുഴുവന്‍ മനസ്സിലാക്കിയെന്നും മമത പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തായാല്‍ പൗരത്വ ഭേദഗതി നിയമം (സിഎഎ) പിന്‍വലിക്കുമെന്നും ദേശീയ പൗരത്വ രജിസ്റ്ററും (എന്‍ആര്‍സി) യൂണിഫോം സിവില്‍ കോഡും (യുസിസി) നടപ്പാക്കുന്നത് നിര്‍ത്തിവെക്കുമെന്നും മമത പ്രതിജ്ഞയെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്