'മഹാ വികാസ് അഘാഡിക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചതിന് മോദിക്ക് നന്ദി'; പരിഹാസവുമായി ശരദ് പവാര്‍

JUNE 15, 2024, 8:16 PM

മുംബൈ: മഹാരാഷ്ട്രയില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ നരേന്ദ്ര മോദിയെ പരിഹസിച്ച്‌ മഹാ വികാസ് അഘാഡി. 

മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളില്‍ 30 ലും മഹാ വികാസ് അഘാഡി (എം വി എ) വിജയിച്ചതിന് പിന്നാലെയാണ് മോദിക്ക് നന്ദി പറഞ്ഞ് എൻസിപി സ്ഥാപകൻ ശരദ് പവാർ രംഗത്ത് വന്നത്.

എം വി എയ്ക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞങ്ങള്‍ നന്ദി പറയുന്നുവെന്ന് പരിഹസിച്ച്‌ പവാർ പറഞ്ഞു.

vachakam
vachakam
vachakam

2019ലെ 23 സീറ്റുമായി താരതമ്യം ചെയ്യുമ്ബോള്‍ 9 സീറ്റുകള്‍ മാത്രമാണ് മഹാരാഷ്ട്രയില്‍ ബി ജെ പി നേടിയത്. 18 -ല്‍ 15 സീറ്റുകളിലും മോദിയും ബി ജെ പിയും വിജയിച്ചില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മുംബൈ നോർത്ത്, നോർത്ത് വെസ്റ്റ്, സത്താറ എന്നിവ ബി ജെ പി വിജയിച്ച ചുരുക്കം ചിലതില്‍ ഉള്‍പ്പെടുന്നു. ബീഡ്, ലാത്തൂർ, നാസിക്, മുംബൈ നോർത്ത് ഈസ്റ്റ്, പൂനെ എന്നിവിടങ്ങളിലാണ് എംവിഎ സീറ്റ് നേടിയത്.

ശരദ് പവാറിൻ്റെ എൻ സി പി എട്ട് സീറ്റുകള്‍ നേടിയപ്പോള്‍ അജിത് പവാറിൻ്റെ വിഭാഗം ഒരെണ്ണം നേടി. സേനാ വിഭാഗം ഒമ്ബത് സീറ്റുകള്‍ നേടിയ ഉദ്ധവ് താക്കറെ എംപിമാർ പക്ഷം മാറുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞു. 

vachakam
vachakam
vachakam

മഹാ വികാസ് അഘാഡിയില്‍ പവാറിൻ്റെ എൻ സി പി, ഉദ്ധവ് താക്കറെയുടെ ശിവസേന, കോണ്‍ഗ്രസ് എന്നിവയാണ് ഉള്‍പ്പെടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam