'വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേ, ആറ് മാസത്തേക്ക് ശല്യം ചെയ്യില്ല'; പ്രതികരിച്ച് എം കെ സ്റ്റാലിന്‍

MAY 6, 2026, 10:11 PM

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം  മികച്ച പ്രകടനം കാഴ്ചവെച്ച പശ്ചാത്തലത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.

വിജയ് സർക്കാർ രൂപീകരിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും, ആറ് മാസത്തേക്ക് തടസ്സങ്ങളൊന്നും ഉണ്ടാക്കാതെ പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്റ്റാലിൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഡിഎംകെ സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ, പ്രത്യേകിച്ച് സ്‌കൂൾ കുട്ടികൾക്കുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി, കുടുംബനാഥമാർക്കുള്ള 1000 രൂപ ധനസഹായം  എന്നിവ പുതിയ സർക്കാർ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

vachakam
vachakam
vachakam

സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുമെന്ന വിജയ്‌യുടെ വാഗ്ദാനം നടപ്പിലാക്കുക പ്രയാസകരമായിരിക്കും. പ്രായോഗികമായ കാര്യങ്ങൾ മാത്രമേ തന്റെ സർക്കാർ വാഗ്ദാനം ചെയ്തിരുന്നുള്ളൂവെന്നും സ്റ്റാലിൻ പറഞ്ഞു.

 2021-ലെ പ്രകടനപത്രികയിലെ 90% കാര്യങ്ങളും നടപ്പിലാക്കാൻ സാധിച്ചു. എന്നാൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണം മൂലം നീറ്റ് റദ്ദാക്കൽ പോലുള്ളവ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം സമ്മതിച്ചു. നിലവിൽ മറ്റൊരു തിരഞ്ഞെടുപ്പോ ഭരണഘടനാ പ്രതിസന്ധിയോ ഡിഎംകെ പ്രതീക്ഷിക്കുന്നില്ല. ജനവിധി മാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam