'ലാപത ലേഡീസ്' സുപ്രീം കോടതിയിൽ പ്രദർശിപ്പിക്കും

AUGUST 9, 2024, 9:09 AM

ഡൽഹി: നിരൂപക പ്രശംസ നേടിയ 'ലാപത ലേഡീസ്' എന്ന ചിത്രം ഇന്ന് സുപ്രീം കോടതിയിൽ പ്രദർശിപ്പിക്കും. ഈ പ്രത്യേക ഷോ സുപ്രീം കോടതി ജഡ്ജിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മറ്റ് കോടതി ഉദ്യോഗസ്ഥർക്കും വേണ്ടിയാണ്. ലിംഗസമത്വം ഉള്ളടക്കമായ  ചിത്രം കാണാൻ നടനും നിർമ്മാതാവുമായ ആമിർ ഖാനും ചിത്രത്തിൻ്റെ സംവിധായിക കിരൺ റാവുവിനും  പ്രത്യേക ക്ഷണമുണ്ട്.

സുപ്രീം കോടതി സ്ഥാപിതമായതിൻ്റെ എഴുപത്തിയഞ്ചാം വർഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രവർത്തനങ്ങളുടെ ഭാഗമായാണ്, ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുള്ള 'ലാപത ലേഡീസ്' പ്രദർശിപ്പിക്കുക. 

സുപ്രീം കോടതിയിലെ സി-ബ്ലോക്ക് ഓഡിറ്റോറിയം, അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ് കോംപ്ലക്സിലാണ് സ്ക്രീനിങ്ങിനുള്ള സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും സിനിമ കാണാനെത്തും. വൈകിട്ട് 4.15-നാണ് സിനിമയുടെ പ്രദർശനം.

vachakam
vachakam
vachakam

കിരൺ റാവു സംവിധാനത്തിലൊരുങ്ങിയ ലാപത ലേഡീസ് മാർച്ച് ഒന്നിനാണ് തിയേറ്ററുകളിൽ റിലീസിനെത്തിയത്. പിന്നീട് ഏപ്രിൽ 26-ന് നെറ്റ്ഫ്ലിക്സിലും സിനിമ എത്തിയിരുന്നു.  പുതുമുഖങ്ങളായ പ്രതിഭ രത്ന, സ്പർഷ് ശ്രീവാസ്തവ്, നിതാൻഷി ഗോയൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam