ശ്രീനഗര്‍: ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ മാതാ വൈഷ്‌ണോ ദേവി തീര്‍ത്ഥാടന പാതയില്‍ മണ്ണിടിച്ചില്‍ പെട്ട് ഒരു തീര്‍ത്ഥാടകന്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പാഞ്ചിക്ക് സമീപമുള്ള പുതിയ പാതയിലാണ് മണ്ണിടിച്ചിലുണ്ടായത്. കല്ലുകളും മണ്ണും പാതയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
മണ്ണിടിച്ചിലിന്റെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ശ്രീ വൈഷ്‌ണോദേവി ദേവീക്ഷേത്ര ബോര്‍ഡിന്റെ ദുരന്തനിവാരണ സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലത്തെത്തി. ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവെക്കുകയും റൂട്ട് വൃത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
യാത്രാവേളയില്‍ തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണമെന്നും പാതയുടെ അവസ്ഥ പരിഗണിച്ച് മുന്നോട്ട് പോകണമെന്നും ഭരണകൂടം അഭ്യര്‍ത്ഥിച്ചു. 2023 ലാണ് ഏറ്റവും കൂടുതല്‍ ഭക്തര്‍ ക്ഷേത്രത്തിലെത്തിയത്. 9.35 ദശലക്ഷം ആളുകള്‍ ജമ്മുവിലെ റിയാസി ജില്ലയില്‍ ത്രികൂട കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന വൈഷ്‌ണോ ദേവി ക്ഷേത്രം ആ വര്‍ഷം സന്ദര്‍ശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്