മുംബൈ: 71ാം മിസ് വേൾഡ് സൗന്ദര്യ കിരീടം ചൂടി ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ക്രിസ്റ്റീന പിഷ്കൊവ. ഇന്നലെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് മത്സരം അരങ്ങേറിയത്. മുൻ മിസ് വേൾഡ് വിജയി പോളണ്ടിന്റെ കാരലീന ബിയെലവ്സ്ക 24-കാരിയായ ക്രിസ്റ്റീനയെ കിരീടം അണിയിച്ചു. ലെബനന്റെ യെസ്മിന സെയ്തൂൻ (20) രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യയുടെ സിനി ഷെട്ടി ടോപ് 8ൽ ഇടം നേടിയിരുന്നു.
എന്നാൽ സിനിക്ക് ടോപ് 4ൽ ഇടം നേടാനായില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 112 സുന്ദരിമാരാണ് മത്സരത്തിൽ മാറ്റുരച്ചത്. ഇന്ദ്രനീല കല്ലുപതിച്ച 40 കോടി രൂപ വിലമതിക്കുന്ന കിരീടമാണ് മിസ് വേൾഡിനെ അണിയിച്ചത്.
മോഡലായ ക്രിസ്റ്റീന നിയമത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ഇരട്ട ബിരുദ വിദ്യാർത്ഥിനി കൂടിയാണ്. ഒമ്പത് വർഷം ഒരു ആർട്ട് അക്കാഡമിയിൽ സംഗീതം അഭ്യസിച്ച ക്രിസ്റ്റീനയ്ക്ക് വയലിൻ, ഫ്ലൂട്ട് എന്നിവയിൽ പ്രാവണ്യമുണ്ട്. 28 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മിസ് വേൾഡിന് ഇന്ത്യ വേദിയാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദമ്പതികൾ ഒരുമിച്ച് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണോ? ഇന്ത്യയിലെ നികുതി നിയമങ്ങൾ
ശത്രുക്കളെ തകർക്കാൻ 'കമികാസെ' ഡ്രോണുകൾ; ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഗുജറാത്ത് കമ്പനിയുടെ ആയുധങ്ങൾ
ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്
റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി