വോട്ടർ പട്ടിക ക്രമക്കേട് പരാതിയ്ക്ക് പിന്നാലെ കൊടുവള്ളി നഗരസഭയ്ക്ക് പുതിയ സെക്രട്ടറിയെ നിയമിച്ച് ഉത്തരവായി.
ഇൻ്റേണൽ വിജിലൻസ് ഓഫീസർ ആയിരുന്ന അനിൽ കുമാർ നൊച്ചിയിലാണ് നഗരസഭയുടെ പുതിയ സെക്രട്ടറി.
37 വാർഡുകളിലായി നഗരസഭയിലെ 1500 ഓളം വോട്ടുകളിൽ ക്രമക്കേട് ഉണ്ടായതായുള്ള പരാതിക്ക് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം പ്രകാരം നഗരസഭ സെക്രട്ടറിയായിരുന്ന വി എസ് മനോജിനെ സ്ഥാനത്ത് നിന്ന് മാറ്റിയത്.
വോട്ടർ പട്ടിക ക്രമക്കേട് ആരോപണം നേരിടുന്ന മുൻ സെക്രട്ടറി വി എസ് മനോജ് പന്ത്രണ്ടാം ദിവസവും കാണാമറയത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
