അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ മാംസം കയറ്റുന്നതിന് നിബന്ധനകൾ ഉണ്ട്. നിബന്ധനകൾ എന്ന് പറഞ്ഞാൽ അയോധ്യയിലെ ക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസത്തിന് നിരോധനം ഉണ്ട്.
അതേസമയം കെ.എഫ്.സിക്ക് ക്ഷേത്രത്തിനു സമീപം ഔട്ട്ലെറ്റ് തുടങ്ങാന്‍ അനുമതി നല്‍കാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അയോദ്ധ്യ അധികൃതർ എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
എന്നാൽ സംഭവത്തിൽ ഒരു ട്വിസ്റ്റ് ഉണ്ട്. ‘അയോധ്യയിൽ തങ്ങളുടെ കടകൾ സ്ഥാപിക്കാൻ വൻകിട ഫുഡ് ചെയിൻ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഞങ്ങൾക്ക് ഓഫറുകളുണ്ട്. ഞങ്ങൾ അവരെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു, പക്ഷേ ഒരു നിയന്ത്രണമേ ഉള്ളൂ, അവർ നോൺ-വെജ് ഭക്ഷണങ്ങൾ നൽകരുത്’- എന്നാണ് സർക്കാർ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
വെജിറ്റേറിയൻ ഐറ്റങ്ങൾ മാത്രം വിൽക്കാൻ സാധിക്കുമെങ്കില്‍ കട തുടങ്ങാമെന്നാണ് സർക്കാർ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം അയോധ്യ-ലഖ്നോ ഹൈവേയിൽ കെ.എഫ്.സി യൂണിറ്റ് തുടങ്ങിയിട്ടുണ്ട്. ഇതിനുമുന്‍പ് ഡൊമിനോസ് ക്ഷേത്ര പരിസരത്തിന്‍റെ ഒരു കിലോമീറ്റർ അകലെയായി തങ്ങളുടെ ഔട്ട്ലെറ്റ് തുറന്നിരുന്നു. ഇവയെ കൂടാതെ മറ്റ് സ്ഥാപനങ്ങളും കടകളും ക്ഷേത്ര പരിസരത്ത് പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്