പെട്രോളിന് 3 രൂപയും ഡീസലിന് 3.02 രൂപയും വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍

JUNE 15, 2024, 8:00 PM

ബെംഗളൂരു: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ച് കര്‍ണാടക. പെട്രോളിന് 3 രൂപയും ഡീസലിന് 3.02 രൂപയുമാണ് വര്‍ധിപ്പിച്ചത്. കര്‍ണാടക സര്‍ക്കാര്‍ ഇന്ധനങ്ങളുടെ വില്‍പന നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വില ഉയര്‍ന്നത്. 

കര്‍ണാടക വില്‍പ്പന നികുതി (കെഎസ്ടി) പെട്രോളിന് 25.92 ശതമാനത്തില്‍ നിന്ന് 29.84 ശതമാനമായും ഡീസലിന് 14.3 ശതമാനത്തില്‍ നിന്ന് 18.4 ശതമാനമായും വര്‍ധിപ്പിച്ചതായി സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു. വില വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് സംസ്ഥാന ധനവകുപ്പ് വിജ്ഞാപനം വ്യക്തമാക്കി.

വില്‍പ്പന നികുതി വര്‍ധിപ്പിച്ച സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തെ ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു.

vachakam
vachakam
vachakam

'കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖം വെളിപ്പെട്ടു. രാജ്യത്ത് വിലക്കയറ്റമുണ്ടെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പറയുന്നു, തുടര്‍ന്ന് കോണ്‍ഗ്രസും സ്വന്തം സംസ്ഥാന സര്‍ക്കാരുകളും പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നു. കര്‍ണാടകയില്‍ അവര്‍ കര്‍ഷക വിരുദ്ധവും സാധാരണ മനുഷ്യര്‍ക്ക് വിരുദ്ധവുമായ ഉത്തരവ്, ഒരു ഫത്വ, ഒരു ജസിയാ നികുതി  പാസാക്കി, അവര്‍ പെട്രോള്‍, ഡീസല്‍ വില 3 രൂപയും 3.05 രൂപയും കൂട്ടി.'' ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam