പെട്രോളിനും ഡീസലിനും  സെസ് ചുമത്താന്‍ കര്‍ണാടക 

DECEMBER 10, 2023, 2:44 PM

സംസ്ഥാനത്ത് വില്‍ക്കുന്ന ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും 50 പൈസ മുതല്‍ 1 രൂപ വരെ സെസ് ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍.

ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബിപിഎല്‍) കാര്‍ഡ് ഉടമകളായ 1.8 കോടി ആളുകള്‍ക്ക് സാര്‍വത്രിക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് പണം കണ്ടെത്താനാണ് സെസ് ചുമത്തുന്ന കാര്യം ആലോചിക്കുന്നത്. നേരത്തെ കേരളവും ഇന്ധനത്തിന് അധിക നികുതി ചുമത്തിയിരുന്നു.

1.8 കോടി ബിപിഎല്‍ കാര്‍ഡ് ഉടമകളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി. 25 ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കുകയാണ് ലക്ഷ്യം.

vachakam
vachakam
vachakam

നിലവില്‍, വെറും 50 പൈസ മുതല്‍ 1 രൂപ വരെ വര്‍ദ്ധിപ്പിച്ചാല്‍ അത് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. അപകടത്തിനും ആരോഗ്യ പരിരക്ഷയ്ക്കുമായി 25 ലക്ഷം രൂപയുടെ കവറേജാണ് സര്‍ക്കാര്‍ വാ?ഗ്ദാനം ചെയ്യുന്നത്.

പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം 1,200 കോടി മുതല്‍ 1,500 കോടി രൂപ വരെ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam