അയോധ്യ, ഗുരുവായൂര്‍ ക്ഷേത്ര ബോർഡുകളില്‍ അഹിന്ദുക്കളെ ഉള്‍പ്പെടുത്തുമോ? വഖഫ് ഭേദഗതിബില്ലിൽ ആഞ്ഞടിച്ച് കെ.സി വേണുഗോപാൽ 

AUGUST 8, 2024, 2:58 PM

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. വഖഫ് ഭേദഗതി ഭരണഘടനയ്‌ക്കെതിരായ കടന്നാക്രമണമാണെന്ന് കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. 

വഖഫ് ബോർഡിൻ്റെ സ്വത്തുക്കൾ വിശ്വാസികളുടേതാണ്. അവരാണ് വഖ്ഫ് ദാനം ചെയ്യുന്നത്. അമുസ്ലിങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതാണ് നിലവിലെ ഭേദഗതി.

അയോധ്യ രാമക്ഷേത്ര ബോര്‍ഡിലോ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലോ അഹിന്ദുക്കളെ ഉള്‍പ്പെടുത്തുന്നത് ആരെങ്കിലും ചിന്തിക്കുമോയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.

vachakam
vachakam
vachakam

ഒരാളുടെ വിശ്വാസത്തിനും മതത്തില്‍ വിശ്വസിക്കാനുള്ള അവകാശത്തിനും നേരെയുള്ള ആക്രമണമാണ് നടക്കുന്നത് ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണിത്. ആദ്യം നിങ്ങള്‍ മുസ്ലിങ്ങള്‍ക്കെതിരെ തിരിയും. പിന്നീട് ക്രിസ്ത്യാനികള്‍ക്കെതിരെയും ജൈനര്‍ക്കെതിരെയും പാര്‍സികള്‍ക്കെതിരെയും തിരിയും.

 ഞാനും വിശ്വാസിയാണ്, ഹിന്ദുവാണ്. എന്നാല്‍ മറ്റ് വിശ്വാസികളെയും മതത്തെയും ബഹുമാനിക്കുന്നു. നടക്കുന്നത് ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള ആക്രമണമാണ്. ഹരിയാന തിരഞ്ഞെടുപ്പാണ് നിങ്ങള്‍ക്ക് മുന്നിലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam