ഇസ്താംബൂള്‍: സെപ്റ്റംബര്‍ 5 മുതല്‍ 8 വരെ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന 19-ാമത് ഏഷ്യന്‍ കോസ്റ്റ് ഗാര്‍ഡ് ഏജന്‍സികളുടെ മീറ്റിംഗില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പങ്കെടുത്തു. നാല് അംഗങ്ങളുള്ള ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പ്രതിനിധി സംഘത്തെ ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ നയിച്ചു.
മൂന്ന് ദിവസത്തെ കൂടിക്കാഴ്ചയില്‍ സമുദ്ര നിയമപാലനം, കടല്‍ സുരക്ഷ, സമുദ്ര പരിസ്ഥിതി സംരക്ഷണം, കടല്‍ വഴിയുള്ള മയക്കുമരുന്ന്, ആയുധ, മനുഷ്യ കടത്ത് തുടങ്ങി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
HACGAM അതിന്റെ അംഗരാജ്യങ്ങളിലൊന്ന് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ആതിഥേയത്വം വഹിക്കുന്ന വാര്‍ഷിക പരിപാടിയാണ്. 2022-ല്‍, യോഗത്തിന്റെ 18-ാമത് എഡിഷന് ന്യൂഡല്‍ഹിയില്‍ ഐ.സി.ജി ആതിഥേയത്വം വഹിച്ചിരുന്നു.
23 അംഗ കോസ്റ്റ് ഗാര്‍ഡ് ഏജന്‍സികളും രണ്ട് അസോസിയേറ്റ് അംഗങ്ങളുമുള്ള ഫോറം, ഏഷ്യയിലെ കപ്പലുകള്‍ക്കെതിരായ പൈറസി, സായുധ കവര്‍ച്ച എന്നിവയെ ചെറുക്കുന്നതിനുള്ള റീജിയണല്‍ കോ-ഓപ്പറേഷന്‍ എഗ്രിമെന്റും, പ്രാദേശിക തീരസംരക്ഷണ സേനകള്‍ തമ്മിലുള്ള സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ജപ്പാന്‍ ആരംഭിച്ചതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്