ഡൽഹി: ഇന്ത്യ ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയുന്ന ഒരു 'ധർമ്മശാല' (അഭയാർത്ഥി സങ്കേതം) അല്ലെന്ന പരാമർശവുമായി സുപ്രീം കോടതി. ജയിൽ ശിക്ഷയുടെ കാലാവധി കഴിഞ്ഞതിതെ തുടർന്നുള്ള നാടുകടത്തൽ ചോദ്യം ചെയ്ത് ശ്രീലങ്കൻ പൗരൻ സമർപ്പിച്ച ഹർജി നിരസിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിർണായക പരാമർശം ഉണ്ടായത്.
'ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ ഇന്ത്യയ്ക്ക് കഴിയുമോ? 140 കോടി ജനസംഖ്യയുമായി നമ്മൾ ഇതിനകം തന്നെ ബുദ്ധിമുട്ടുകയാണ്. എല്ലായിടത്തുനിന്നുമുള്ള വിദേശ പൗരന്മാരെ സ്വീകരിക്കാൻ കഴിയുന്ന ഒരു ധർമ്മശാലയല്ല ഇത്' എന്നായിരുന്നു ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്