ന്യൂഡല്‍ഹി: ഇന്ത്യയിലെയും ഗാസയിലെയും മ്യാന്‍മാറിലെയും മുസ്ലീങ്ങള്‍ ദുരിതത്തിലാണെന്ന ഇറാന്‍ പരമോന്നതനേതാവ് ആയത്തൊള്ള അലി ഖമേനിയുടെ പരാമര്‍ശത്തെ തള്ളി ഇന്ത്യ. ഈ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്നും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമര്‍ശം ഉന്നയിച്ചതെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ അഭിപ്രായം പ്രകടിപ്പിക്കും മുന്‍പ് സ്വന്തം രാജ്യത്തെ കാര്യങ്ങള്‍ പരിശോധിക്കണമെന്ന് വിദേശകാര്യ വക്താവ് രന്‍ധീര്‍ ജയസ്വാള്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്