ഗുജറാത്ത് സർവകലാശാലയിൽ റമദാനിൽ പ്രത്യേക നമസ്‌കാരമായ 'തറാവീഹ്' നടത്തിയെന്നാരോപിച്ച് വിദേശ വിദ്യാർത്ഥികളെ ആക്രമിച്ചതിന് രണ്ട് പേരെ അഹമ്മദാബാദ് പോലീസ് അറസ്റ്റ് ചെയ്തു.
ഹിതേഷ് മേവാഡ, ഭരത് പട്ടേൽ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. കാമ്പസിനുള്ളിലെ ഹോസ്റ്റലിൽ രാത്രി തറാവീഹ നമസ്‌കരിക്കുകയായിരുന്ന വിദേശ വിദ്യാർത്ഥികളെ ശനിയാഴ്ച ഒരു സംഘം ആളുകൾ ലക്ഷ്യമിട്ടിരുന്നു. പരിസരത്ത് എവിടെയും പ്രാർത്ഥന നടത്തരുതെന്ന് അവർ വിദ്യാർത്ഥികളോട് ആവശ്യപ്പെടുകയും ചെയതു.
സര്‍വകലാശാലയിലെ എ ബ്ലോക്ക് കെട്ടിടത്തിനുള്ളില്‍ ഹോസ്റ്റല്‍ അഡ്മിനിസ്ട്രേഷന്‍ അനുവദിച്ച സ്ഥലത്ത് നിസ്കരിക്കുകയായിരുന്ന വിദ്യാര്‍ഥികളാണ് അക്രമത്തിന് ഇരയായത്. ഇസ്ലാം വിരുദ്ധ മുദ്രാവാക്യങ്ങളും ജയ് ശ്രീറാം വിളികളുമായാണ് അക്രമികള്‍ എത്തിയത്. 12 വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരയായത്.
അക്രമികൾ ഹോസ്റ്റൽ മുറികൾ തകർക്കുകയും മുദ്രാവാക്യം വിളിക്കുകയും വിദേശ വിദ്യാർത്ഥികൾക്ക് നേരെ കല്ലെറ് നടത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആദ്യം മൂന്ന് പേർ തടയാനെത്തിയെന്നും പിന്നീട് 15 പേർ കൂടിയെന്നും താമസിയാതെ 200ഓളം പേർ എത്തിയെന്നും വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്