ഗണേശ ചതുര്‍ത്ഥിക്ക് ഗണപതിക്ക് വഴിപാടായി സമര്‍പ്പിക്കാന്‍ നിര്‍മ്മിച്ചത് 51 കിലോ തൂക്കമുള്ള 'ലഡൂ', വില ഇതാണ് !

SEPTEMBER 20, 2023, 4:39 AM

കൊല്‍ക്കത്ത: ഗണേശ ചതുര്‍ത്ഥിക്ക് ഗണപതിക്ക് വഴിപാടായി സമര്‍പ്പിക്കാന്‍ നിര്‍മ്മിച്ചത് 51 കിലോ തൂക്കമുള്ള 'ലഡൂ'. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരിയിലെ പാണ്ട പാര യൂത്ത് ക്ലബാണ് ഗണപതിക്ക് വഴിപാടായി ഭീമന്‍ ലഡു തയ്യാറാക്കിയത്. ഈ മേഖലയില്‍ ഉത്സവത്തിന് ഇത്രയും വലിയ മധുര പലഹാരം ഉണ്ടാക്കുന്നത് ഇതാദ്യമാണ്.

ക്ലബ്ബിന്റെ ഗണേശ ചതുര്‍ത്ഥി ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണം ഊ കൂറ്റന്‍ ലഡു ആയിരുന്നു, ഇത് തയ്യാറാക്കാന്‍ മൂന്ന് ദിവസമെടുത്തു, ഏകദേശം 25,000 രൂപയാണി ഇതിന്റെ ചിലവ്.

പുതിയതായി എന്തെങ്കിലും ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഇത്രയും വലിയ 51 കിലോ ലഡു ബംഗാളില്‍ മറ്റെവിടെയെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ എന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല. ക്ലബ് അംഗമായ ശ്യാം സാഹ പറഞ്ഞു.

vachakam
vachakam
vachakam

പൂജയ്ക്കിടെ ലഡു ഗണപതിക്ക് സമര്‍പ്പിക്കുകയും പിന്നീട് പ്രസാദമായി ഭക്തര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യും. കൂറ്റന്‍ ലഡു ധാരാളം ഭക്തരെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ് അംഗങ്ങള്‍. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam