ന്യൂഡൽഹി: ദേശീയപാതകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക! ഫാസ് ടാഗ് കാർഡുകളുടെ KYV (നോ യുവർ വെഹിക്കിൾ) വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവരുടെ ടാഗുകൾ പ്രവർത്തനരഹിതമാകുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി.
വെരിഫിക്കേഷൻ വൈകിപ്പിച്ചാൽ ടോൾപ്ലാസകളിൽ പെനാൽറ്റി നേരിടേണ്ടി വരുമെന്ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അറിയിച്ചു.
നാല് വർഷത്തിലധികമായി ഇന്ത്യയിൽ ഫാസ് ടാഗ് സംവിധാനം നിർബന്ധമാക്കിയിട്ട്, എന്നാൽ ടോൾപ്ലാസകളിൽ സമയം ലാഭിക്കാനും ട്രാഫിക് കുറയ്ക്കാനും സഹായിക്കുന്ന ഈ RFID ടാഗ്, റീചാർജ് ചെയ്താൽ മാത്രമേ പ്രവർത്തിക്കൂ.
ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇരട്ടി ടോൾ നിരക്കാണ് ഈടാക്കുന്നത്. എന്നാൽ, ഈ സംവിധാനത്തിലൂടെ നടക്കുന്ന തട്ടിപ്പുകൾക്കെതിരെയാണ് ഇപ്പോൾ സർക്കാർ കടുത്ത നിലപാട് സ്വീകരിക്കുന്നത്.
KYV എന്താണ്? എങ്ങനെ ചെയ്യാം?
KYV എന്നത് 'നോ യുവർ വെഹിക്കിൾ' എന്നർത്ഥം. വാഹനത്തിന്റെ പൂർണ വിശദാംശങ്ങൾ അപ്ലോഡ് ചെയ്ത് വെരിഫൈ ചെയ്യേണ്ട പ്രക്രിയയാണിത്. NPCIയുടെ നിർദേശപ്രകാരം, ഫാസ് ടാഗ് ഉപയോക്താക്കൾ തങ്ങളുടെ ബാങ്ക് അല്ലെങ്കിൽ ഫാസ്റ്റാഗ് നൽകുന്ന സ്ഥാപനത്തിന്റെ ആപ്പിലൂടെ ഇത് പൂർത്തിയാക്കണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
