റാഞ്ചി: തൻ്റെ പ്രതിച്ഛായ തകർക്കാൻ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് നീക്കം നടത്തുന്നതായി ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ.
തനിക്കെതിരെ ഒരു തെളിവുമില്ല. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ഒരു ബന്ധവുമില്ലെന്നും അറസ്റ്റിന് പിന്നാലെ ഹേമന്ത് സോറൻ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അറസ്റ്റിന് മുൻപ് സോറൻ ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നത്.
"ഒരുപക്ഷേ ഇ.ഡി എന്നെ ഇന്ന് അറസ്റ്റ് ചെയ്തേക്കാം. ഞാൻ ഷിബു സോറൻ്റെ മകനാണ്. അതിനാൽ എനിക്ക് പേടിയില്ല. ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തതിന് ശേഷം, ഞാനുമായി ഒരു ബന്ധവുമില്ലാത്ത കാര്യത്തിന് എന്നെ അറസ്റ്റ് ചെയ്യാൻ പോകുകയായിരുന്നു. ഇത് ആസൂത്രണം ചെയ്തതാണ്" - സോറൻ വീഡിയോയിൽ ആരോപിച്ചു.
ഇതുവരെ ഒരു തെളിവും അവർക്ക് കണ്ടെത്താനായിട്ടില്ല. ഡൽഹിയിലെ എന്റെ വസതിയിൽ റെയ്ഡുകൾ നടത്തി എന്റെ പ്രതിച്ഛായ തകർക്കാനും അവർ ശ്രമിച്ചു. പോരാട്ടം ഞങ്ങളുടെ രക്തത്തിലുണ്ട്. ഞങ്ങളതു ചെയ്യും. അവസാനം സത്യം ജയിക്കും. ഈ പോരാട്ടത്തിൽ ഞങ്ങൾ ജയിക്കുമെന്നും സോറൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്