കാമുകിക്ക് ഐഫോണ്‍ വാങ്ങാൻ അമ്മയുടെ സ്വര്‍ണം മോഷ്ടിച്ചു; ഒൻപതാം ക്ലാസുകാരൻ പിടിയില്‍

AUGUST 8, 2024, 3:21 PM

ഡൽഹി: കാമുകിക്ക് പിറന്നാള്‍ സർപ്രൈസായി ഐ ഫോണ്‍ വാങ്ങിക്കാനുള്ള പണത്തിനായ് അമ്മയുടെ സ്വർണം മോഷ്ടിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥി പൊലീസ് പിടിയില്‍.

സ്വർണം മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി അമ്മ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരൻ പിടിയിലായത്. ഡല്‍ഹിയിലെ നജഫ്ഗഡ് പ്രദേശത്താണ് സംഭവം.

മോഷ്ടിച്ച സ്വർണം വിദ്യാർത്ഥി രണ്ടു സ്വർണ പണിക്കാർക്ക് വില്‍ക്കുകയും കിട്ടിയ പണം ഉപയോഗിച്ച്‌ കാമുകിക്ക് ഐഫോണ്‍ വാങ്ങിക്കുകയും ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഒരു സ്വർണ പണിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ പക്കല്‍നിന്നും ഒരു സ്വർണ മോതിരവും കമ്മലും പോലീസ് കണ്ടെടുത്തു.

vachakam
vachakam
vachakam

ഓഗസ്റ്റ് മൂന്നിന് തന്റെ വീട്ടില്‍നിന്നും രണ്ടു സ്വർണ മാലകളും ഒരു ജോഡി കമ്മലും ഒരു മോതിരവും മോഷണം പോയെന്ന് ചൂണ്ടിക്കാട്ടിയാണ് പിടിയിലായ കൗമാരക്കാരന്റെ അമ്മ പോലീസില്‍ പരാതിപ്പെട്ടത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും സംശയകരമായി ഒന്നും തന്നെ കണ്ടെത്താനായില്ല. പ്രദേശവാസികളെ ചോദ്യം ചെയ്തെങ്കിലും ഒരു തെളിവും ലഭിച്ചില്ല. തുടർന്നാണ് കുടുംബത്തിലുള്ളവരിലേക്ക് അന്വേഷണം നീണ്ടത്.

മോഷണത്തിനുശേഷം പരാതി നല്‍കിയ സ്ത്രീയുടെ മകനെ കാണാതായെന്ന് പോലീസ് കണ്ടെത്തി. സഹപാഠികളില്‍നിന്നും അടുത്തിടെ 50,000 രൂപ വില വരുന്ന ഐഫോണ്‍ വാങ്ങിച്ചിരുന്നതായി വിവരം ലഭിച്ചു. പല ഇടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും വിദ്യാർത്ഥിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ചൊവ്വാഴ്ച വീട്ടില്‍ മടങ്ങി എത്തിയ വിദ്യാർത്ഥിയെ പോലീസ് പിടികൂടുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam