മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന പരിപാടി നടക്കുന്ന വേദിയില്‍ നിന്ന് തോക്കും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുമായി രണ്ട് പേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ നിത മുകേഷ് അംബാനി കള്‍ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിന്റെ വേദിയില്‍ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. വൈകിട്ട് പ്രധാനമന്ത്രിയാണ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കേണ്ടിയിരുന്നത്.
കസ്റ്റഡിയിലായവരില്‍ ഒരാള്‍ രോഹന്‍ പരേഖ് (24) ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ (PMO) മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ അവകാശപ്പെട്ടത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്ന് തെളിയുകയായിരുന്നു. പിടിയിലായ രണ്ടാമത്തെയാളുടെ വിവരങ്ങള്‍ പൊലീസ് നിലവില്‍ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറി. പിടിയിലായ രണ്ടുപേരുടെയും മൊബൈല്‍ ഫോണുകളും രേഖകളും ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചു വരികയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തി വേദിയിലും സമീപപ്രദേശങ്ങളിലും സുരക്ഷാ ഏജന്‍സികള്‍ പരിശോധന കര്‍ശനമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
