സംവരണം 75 ശതമാനമായി ഉയർത്തണം, സജീവ രാഷ്ട്രീയത്തിൽ തുടരുമെന്ന് മുൻ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

SEPTEMBER 7, 2026, 4:58 AM

ബംഗളൂരു: ജാതി സർവേയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് സംവരണം കുറഞ്ഞത് 75 ശതമാനമായി ഉയർത്തണമെന്ന് മുൻ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒ.ബി.സി  കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കവേ തൻ്റെ പ്രശസ്തമായ 'അഹിന്ദ' (AHINDA - പിന്നോക്ക സമുദായങ്ങൾ, ദളിതർ, ന്യൂനപക്ഷങ്ങൾ) രാഷ്ട്രീയ നിലപാട് അദ്ദേഹം വീണ്ടും അടിവരയിട്ടു.

നിലവിലെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കോൺഗ്രസ് സർക്കാരും പാർട്ടി നേതൃത്വവും തന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഓരോ ജാതിയുടെയും ജനസംഖ്യാനുപാതികമായി സംവരണം നൽകിയാൽ മാത്രമേ സമത്വപൂർണ്ണമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ സാധിക്കൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്‌സഭയിലും നിയമസഭകളിലും പിന്നോക്ക വിഭാഗങ്ങൾക്ക് ആവശ്യമായ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തെക്കുറിച്ചും സിദ്ധരാമയ്യ യോഗത്തിൽ വ്യക്തത വരുത്തി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാത്രമാണ് വിരമിക്കുന്നത്; പൊതുജീവിതത്തിൽ നിന്നും സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറില്ല.

തിരഞ്ഞെടുപ്പുകൾ ഇന്ന് കടുത്ത ചെലവേറിയതായി മാറിയതിനാലും തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ വലിയ അപചയം സംഭവിച്ചതുകൊണ്ടുമാണ് ഈ തീരുമാനം. സമൂഹത്തിൽ നിന്ന് ജാതിവ്യവസ്ഥ തുടച്ചുനീക്കുന്നതുവരെ ജനങ്ങൾക്കൊപ്പം നിന്ന് പോരാട്ടം തുടരുമെന്നും അനുഭാവികൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam