ന്യൂഡൽഹി: നടന്മാരായ ഷാരുഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അയച്ച കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 'വിമൽ എലായ്ച്ചി' നിർമ്മാതാക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
നിരോധിത പാൻ മസാലയുടെ പരോക്ഷ പ്രചാരണം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു മഹാരാഷ്ട്ര എഫ്.ഡി.എ താരങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നത്. ഹർജി പരിഗണിച്ച ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ, കേസ് കേൾക്കുന്നതിനുള്ള പ്രാദേശിക അധികാരപരിധി സംബന്ധിച്ച വിധി പറയാൻ മാറ്റി.
വിമൽ ബ്രാൻഡിന് കീഴിലുള്ള ഏലക്ക ഉൽപ്പന്നത്തിന്റെ പ്രചാരണത്തിനായി മാത്രമാണ് പ്രമുഖ താരങ്ങളുമായി കരാറിലുള്ളതെന്ന് ഹർജിക്കാരായ പി.ബി. അഗ്രോ വ്യക്തമാക്കി. തങ്ങളുടെ പരസ്യ പ്രചാരണം എല്ലാ നിയമങ്ങളും പാലിച്ചുള്ളതാണെന്നും കമ്പനി വാദിച്ചു.
ഓഗസ്റ്റ് 11-ന് അയച്ച കാരണം കാണിക്കൽ നോട്ടീസ് പ്രശസ്ത നടന്മാർക്ക് മാത്രമാണ് നൽകിയത്. പരസ്യം തടഞ്ഞാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്ന കമ്പനിക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയില്ല. പരസ്യ പ്രചാരണം തടയാനോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പിൻവലിപ്പിക്കാനോ മഹാരാഷ്ട്ര എഫ്.ഡി.എയ്ക്ക് അധികാരമില്ല.
അതേസമയം, മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച നോട്ടീസിനെതിരെ ബോംബെ ഹൈക്കോടതിയിലാണ് ഹർജി നൽകേണ്ടിയിരുന്നതെന്ന് കേന്ദ്ര സർക്കാരിനും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്കും വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
