ന്യൂഡല്‍ഹി: പി.എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി ഉന്നതതല ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ കേരളം. മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും ചര്‍ച്ചകള്‍ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ വിഷയം പഠിക്കുന്ന മന്ത്രിസഭാ ഉപസമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചര്‍ച്ചകളുടെ തീയതിയും രൂപരേഖയും തീരുമാനിക്കുക.
പദ്ധതി നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിനുള്ള ശക്തമായ ആശങ്കകള്‍ കേന്ദ്രത്തെ അറിയിക്കുന്നതിനോടൊപ്പം ചില പ്രധാന ഉപാധികളും കേരളം മുന്നോട്ടുവെക്കും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളെ തിരഞ്ഞെടുക്കാനുള്ള പൂര്‍ണ്ണ അധികാരം കേരളത്തിന് നല്‍കണം എന്നതാണ് പ്രധാന ആവശ്യം. ഇതിനൊപ്പം ഈ സ്‌കൂളുകളില്‍ പിന്തുടരേണ്ട പാഠ്യപദ്ധതി നിര്‍ണ്ണയിക്കാനുള്ള സ്വാതന്ത്ര്യവും സംസ്ഥാനത്തിന് തന്നെയായിരിക്കണം എന്ന് സര്‍ക്കാര്‍ ഉറപ്പിച്ച് പറയുന്നു.
നേരത്തെ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് ഔദ്യോഗികമായി കത്തയച്ചിരുന്നെങ്കിലും അനുകൂലമായ മറുപടികളൊന്നും ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നേരിട്ട് ചര്‍ച്ച നടത്തി വിഷയത്തില്‍ വ്യക്തത വരുത്താന്‍ കേരളം തിരുമാനിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
