മുംബൈ: പാർക്ക് ചെയ്തിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ കൂറ്റൻ മലമ്പാമ്പിനെ കണ്ടെത്തി. മുംബൈ ദഹിസർ വെസ്റ്റിലെ കന്ദർപാഡ ബാപ്പു ബാഗ്‌വെ റോഡിന് സമീപമുള്ള മഹേശ്വർ ബിൽഡിംഗ് വളപ്പിലാണ് സംഭവം.
കാറിന്റെ അടിഭാഗത്തുനിന്ന് എഞ്ചിൻ ഇരിക്കുന്ന ഭാഗത്തേക്ക് പാമ്പ് ഇഴഞ്ഞു കയറുന്നത് കണ്ട് സംശയം തോന്നിയ സമീപവാസികളാണ് ബോണറ്റിനുള്ളിൽ കൂറ്റൻ മലമ്പാമ്പാണെന്ന് തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞ് നിരവധി ആളുകൾ സ്ഥലത്ത് തടിച്ചുകൂടുകയും പാർപ്പിട മേഖലയിൽ പാമ്പിനെ കണ്ടതോടെ ചെറിയ തോതിൽ പരിഭ്രാന്തി പടരുകയും ചെയ്തു.
ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് വന്യജീവി സംരക്ഷകനായ സമീർ ഗുപ്ത സ്ഥലത്തെത്തി. കാറിന്റെ ബോണറ്റ് തുറന്നപ്പോൾ എഞ്ചിന് സമീപം ചുരുണ്ടുകൂടി കിടക്കുകയായിരുന്ന മലമ്പാമ്പിനെ അദ്ദേഹം സുരക്ഷിതമായി പിടി കൂടുകയും ചാക്കിലാക്കുകയും ചെയ്തു. പാമ്പിനെ സമീപത്തുള്ള സഞ്ചയ് ഗാന്ധി നാഷണൽ പാർക്കിൽ തുറന്നുവിട്ടു.
നേരത്തെ ജൂൺ മാസത്തിലും മുംബൈയിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മഡ്ഗാവ്-സി.എസ്.എം.ടി ജൻ ശതാബ്ദി എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിൻ ക്യാബിനിൽ നിന്ന് മലമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെടുത്തിരുന്നു.
Python Found Inside Car Bonnet In Mumbai, Residents Left Stunned pic.twitter.com/7LDurQ1Y6w
— NDTV (@ndtv) September 7, 2026
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
