ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ 25-കാരിയെ ഭർത്താവ് ദാരുണമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മാറ്റിയ നിലയിൽ. ഗുവാഹത്തി സ്വദേശിനിയായ റിയ താലൂക്ദാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ദമ്പതികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ പുറത്തുകണ്ടില്ലെന്നും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. തുടർന്ന് പോലീസ് എത്തി ഫ്ലാറ്റിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്നപ്പോഴാണ് അതിക്രൂരമായ കൊലപാതക വിവരം പുറത്തുവന്നത്.
റിയയുടെ മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. കൈവിരലുകൾ പകുതിയോളം മുറിച്ചു മാറ്റപ്പെട്ട അവസ്ഥയിലായിരുന്നു.ഉടലിൽ നിന്നും തല വേർപെടുത്തിയ നിലയിലായിരുന്നു.പോലീസിന്റെ വിശദമായ പരിശോധനയിൽ, അടുക്കളയിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവറിനുള്ളിൽ നിന്നാണ് റിയയുടെ തല കണ്ടെടുത്തത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് ഞായറാഴ്ച രാത്രിയോടെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ്, കൊലപാതകത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും കൂടുതൽ ആളുകൾക്ക് ഇതിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
