ന്യൂഡല്‍ഹി: ആന്റമാന്‍ നിക്കോബാര്‍ ദ്വീപില്‍ നടപ്പാക്കുന്ന ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിര്‍ണായകമെന്ന് കേന്ദ്രം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായായാണ് കേന്ദ്രം രംഗത്തെത്തിയത്. പദ്ധതിയുടെ ഭാഗമായി തദ്ദേശീയ ആദിവാസി സമൂഹത്തെ കുടിയൊഴിപ്പിക്കില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
വിശദമായ പാരിസ്ഥിതികാഘാത പഠനത്തിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയുള്ള പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിര്‍ണായകവും പ്രതിരോധ-നയതന്ത്ര പ്രാധാന്യമേറിയതുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 81,000 കോടി രൂപയുടെ പദ്ധതി രാജ്യത്തെ ഏറ്റവും വലിയ അഴിമതികളിലൊന്നും പ്രകൃതിക്കും ആദിവാസി പാരമ്പര്യത്തിനും നേര്‍ക്കുള്ള ഗുരുതര കുറ്റകൃത്യവുമാണെന്ന് കഴിഞ്ഞ ദിവസം ആന്റമാന്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
