വഖഫ് ബില്ലില്‍ തര്‍ക്കം രൂക്ഷം; സംയുക്ത പാര്‍ലമെന്ററി സമതിക്ക് വിട്ട് കേന്ദ്രം

AUGUST 8, 2024, 4:53 PM

ന്യൂഡെല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ രൂക്ഷമായ വിമര്‍ശനത്തെത്തുടര്‍ന്ന് വിവാദ വഖഫ് (ഭേദഗതി) ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് അയയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു പാര്‍ലമെന്റിനെ ഇക്കാര്യം അറിയിച്ചു. 

ഇന്ത്യന്‍ ഭരണഘടനയുടെ 25 മുതല്‍ 30 വരെയുള്ള ആര്‍ട്ടിക്കിളുകള്‍ അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതല്ല ബില്‍ എന്ന് റിജിജു പറഞ്ഞു. മതപരമായ ആചാരങ്ങള്‍ സംരക്ഷിക്കുന്ന ഈ ആര്‍ട്ടിക്കിളുകളുടെ പരിധിയില്‍ വഖഫ് ബോര്‍ഡുകള്‍ വരുന്നില്ലെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ഒരു വ്യവസ്ഥയും ലംഘിക്കപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷം രാജ്യത്തെ ഇസ്ലാം മത വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും റിജിജു പറഞ്ഞു.

വഖഫ് ബോര്‍ഡില്‍ ഇതര മതസ്ഥരെ ഉള്‍പ്പെടുത്തുന്നതിനല്ല ബില്ലെന്നും പാര്‍ലമെന്റ് അംഗത്തെ ഉള്‍പ്പെടുത്താനാണ് നിര്‍ദേശമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. പാര്‍ലമെന്റംഗത്തിന്റെ മതം ഏതുമാകാം. എംപിമാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ കാണരുതെന്നും റിജിജു പറഞ്ഞു. 

vachakam
vachakam
vachakam

ഫെഡറല്‍ ഘടനയില്‍ ബില്ലിന്റെ സാധ്യതയെക്കുറിച്ചും മതപരമായ സ്വയംഭരണാവകാശത്തിന് മേലുള്ള കടന്നുകയറ്റത്തെക്കുറിച്ചും നിരവധി പ്രതിപക്ഷ അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍  ബില്ലിനെ ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള ആക്രമണം എന്ന് വിശേഷിപ്പിച്ചു. ബില്‍ ഭരണഘടനയുടെ 14, 15, 25 വകുപ്പുകളുടെ ലംഘനമാണെന്ന് എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസി ആരോപിച്ചു.

എന്‍സിപി (എസ്സിപി) എംപി സുപ്രിയ സുലെ ബില്‍ പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ കൂടുതല്‍ അവലോകനത്തിനായി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ബില്‍ റദ്ദാക്കപ്പെടുമെന്ന് ആര്‍എസ്പി എംപി എന്‍ കെ പ്രേമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam