AISF മുൻ സംസ്ഥാന സെക്രട്ടറി അരുൺ ബാബു ബിജെപിയിൽ ചേർന്നതായി റിപ്പോർട്ട്. മുൻ എസ്എഫ്ഐ നേതാവും കോൺഗ്രസ് പ്രവർത്തർകരുമടക്കം പാർട്ടിയിൽ ചേർന്നെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം വിവരം പങ്കുവച്ചത്.
വികസിത കേരളം എന്ന നമ്മുടെ കാഴ്ചപ്പാടിന് പിന്നിൽ കേരളം അണിനിരക്കുകയാണ്. മെച്ചപ്പെട്ട കേരളം കെട്ടിപ്പടുക്കാനും മാറ്റം കൊണ്ടുവരാനും ആഗ്രഹിക്കുന്നവർ ബിജെപിയിൽ ചേരുന്നു. സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ഈ പ്രസ്ഥാനത്തിൽ ചേരാൻ മുന്നോട്ട് വരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്