നടി രാഖി സാവന്തിനെതിരെ മാനനഷ്ടക്കേസ് നൽകി  സമീർ വാങ്കഡെ

MARCH 21, 2024, 10:38 AM

മുംബൈ:  നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ മുൻ സോണൽ മേധാവി സമീർ വാങ്കഡെ നടി രാഖി സാവന്തിനെതിരെ മാനനഷ്ടക്കേസ് നൽകി. 

വാങ്കഡെ മാധ്യമശ്രദ്ധ നേടാൻ ആഗ്രഹിക്കുന്നയാളാണെന്നും സെലിബ്രിറ്റികളെയാണ് അതിനായി ലക്ഷ്യം വയ്ക്കുന്നതെന്നുമുള്ള രാഖിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് കേസ്. 

 അപകീർത്തികരമായ പരാമർശത്തിനു നഷ്ടപരിഹാരമായി 11 ലക്ഷം രൂപ നൽകണമെന്നാണ് ആവശ്യം. 

vachakam
vachakam
vachakam

 2021ൽ ലഹരിക്കേസ് ആരോപിച്ച്, നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ആഡംബരക്കപ്പലിൽനിന്ന് അറസ്റ്റ് ചെയ്തത് സമീർ വാങ്കഡെയാണ്.

പിന്നീട് ഇത് ഒത്തുതീർപ്പാക്കാനെന്ന പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസും ഉയർന്നിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam