മുന്‍ ആംആദ്മി സ്ഥാനാര്‍ത്ഥി മരിച്ച നിലയില്‍; ലിവ് ഇന്‍ പങ്കാളി കൊന്നതെന്ന് കുടുംബം

JUNE 25, 2026, 9:58 PM

അഹമ്മദാബാദ്: ഗുജറാത്തില്‍ 23കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം. നന്ദിനി ബോസമിയ എന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  രാജ്‌കോട്ടിലെ വാടക ഫ്‌ളാറ്റിലാണ് യുവതി തൂങ്ങിമരിച്ചത്.

 ആത്മഹത്യയാണ് എന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ യുവതിയുടെ ലിവ് ഇന്‍ പങ്കാളി അവരെ കൊലപ്പെടുത്തിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം.ഇവര്‍ അസ്‌ലം ഹുസൈന്‍ സമ എന്ന വിവാഹിതനായ യുവാവിനൊപ്പം ലിവിങ് റിലേഷനിലായിരുന്നു.

ഇയാള്‍ ജുനാഗഡിലുളള തന്റെ ഭാര്യയെ ഇടയ്ക്കിടെ സന്ദര്‍ശിക്കുന്നത് നന്ദിനിയ്ക്ക് വിഷമമുണ്ടാക്കിയിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നന്ദിനി മരിക്കുന്നതിന് മുന്‍പുളള ദിവസങ്ങളില്‍ ഇരുവരും തമ്മില്‍ നിരന്തരം വഴക്കുകളുണ്ടായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

vachakam
vachakam
vachakam

ജൂണ്‍ 22-നാണ് ഗൊണ്ടല്‍ ക്രോസ്‌റോഡ്‌സിലുളള ഫ്‌ളാറ്റില്‍ നന്ദിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരിക്കുന്നതിന് മുന്‍പ് നന്ദിനി തന്റെ സഹോദരിക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണെന്നും തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും അവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

യുവതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. അത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ജെറ്റ്പൂര്‍ ടൗണിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു യുവതി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam