ഡെല്‍ഹിയില്‍ സെന്‍ട്രല്‍ റവന്യൂ ബില്‍ഡിംഗില്‍ തീപിടിത്തം; 7 പേരെ രക്ഷപെടുത്തി

MAY 14, 2024, 6:26 PM

ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ ഐടിഒ ഏരിയയിലെ സെന്‍ട്രല്‍ റവന്യൂ ബില്‍ഡിംഗില്‍ തീപിടിത്തം. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് തിരക്കേറിയ മേഖലയില്‍ ആശങ്ക പടര്‍ത്തി തീപിടുത്തം ഉണ്ടായത്. 21 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ പ്രവര്‍ത്തിച്ചു. അഞ്ച് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് സുരക്ഷിതമായി രക്ഷപ്പെടുത്തി.

'ആദായനികുതി വകുപ്പ് സിആര്‍ ബില്‍ഡിംഗില്‍ തീപിടിത്തം ഉണ്ടായത് സംബന്ധിച്ച് 3.07 ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. ഞങ്ങള്‍ ആകെ 21 ഫയര്‍ ടെന്‍ഡറുകള്‍ എത്തിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനും ക്രമസമാധാനപാലനത്തിനുമായി ഞങ്ങള്‍ ഇക്കാര്യം ലോക്കല്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.' ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പഴയ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് എതിര്‍വശത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍, തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിലെ ആളുകള്‍ ജനാലകള്‍ വഴി പുറത്തിറങ്ങുന്നത് കാണാം. 

vachakam
vachakam
vachakam

തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്ന് അഗ്നിശമന സേന അറിയിച്ചു. 

ഞായറാഴ്ച ഡല്‍ഹിയിലെ ബവാന മേഖലയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിലും വന്‍ തീപിടിത്തത്തിലും ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam