കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം: മധ്യപ്രദേശ് മന്ത്രി വിജയ് ഷാക്കെതിരെ എഫ്‌ഐആര്‍; ക്ഷമാപണം നടത്തി മന്ത്രി

MAY 14, 2025, 3:28 PM

ഭോപ്പാല്‍: കരസേനാ ഓഫീസര്‍ കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ മധ്യപ്രദേശ് മന്ത്രി വിജയ് ഷായ്ക്കെതിരെ ബുധനാഴ്ച രാത്രി ഇന്‍ഡോര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന്, കാബിനറ്റ് മന്ത്രി വിജയ് ഷായുടെ പ്രസ്താവനയില്‍ നടപടിയെടുക്കാന്‍ പൊലീസിന് മുഖ്യമന്ത്രി മോഹന്‍ യാദവ് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായതിനെ തുടര്‍ന്ന് മന്ത്രി കുവര്‍ വിജയ് ഷാ ബുധനാഴ്ച ക്ഷമാപണം നടത്തി. 'എന്റെ പ്രസ്താവനയില്‍ ഞാന്‍ ലജ്ജിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു, മാത്രമല്ല എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തുന്നു,' വിജയ് ഷാ ഒരു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജബല്‍പൂര്‍ ഹൈക്കോടതി പോലീസിന് ഉത്തരവ് നല്‍കിയതിന് പിന്നാലെയാണ് മന്ത്രി ക്ഷമാപണം നടത്തിയത്. പരാമര്‍ശങ്ങള്‍ ശ്രദ്ധിച്ച കോടതി, വിജയ് ഷാ അപമാനകരമായ ഭാഷ ഉപയോഗിച്ചതായി പറഞ്ഞു. ശത്രുത വളര്‍ത്തുന്നതും ദേശീയ ഐക്യത്തെ അപകടപ്പെടുത്തുന്നതും ഉള്‍പ്പെടെ ഭാരതീയ ന്യായ സംഹിതയുടെ നിരവധി വകുപ്പുകള്‍ പ്രകാരം അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് കോടതി നിര്‍ദ്ദേശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam