മദ്യപിച്ച് ലക്ക് കെട്ട് നഗ്നനായി, കൊടിയ  ഉപദ്രവം; പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ മുൻഭാര്യ

DECEMBER 10, 2023, 4:41 PM

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെതിരെ മുൻ ഭാര്യ. മദ്യലഹരിയിൽ പിതാവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി മകൾ സീരത് മാൻ രംഗത്തെത്തിയതിന് തൊട്ടുപിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ മുൻ ഭാര്യയും രംഗത്തെത്തിയത്.

മദ്യപിച്ച് ലക്ക് കെട്ട് നഗ്നനായി ഇരിക്കുന്ന മന്നിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്നാണ് മന്നിന്റെ മുന്‍ ഭാര്യ പ്രീത് ഗ്രേവാളിന്റെ ഭീഷണി. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രീക് ഗ്രേവാൾ മന്നിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് വിശദമാക്കിയിട്ടുള്ളത്.

രക്ഷിതാവിന്റെ കടമകൾ നിറവേറ്റുന്നതിൽ ഭഗവന്ത് മാൻ പരാജയപ്പെട്ടെന്നും ആവശ്യമെങ്കിൽ മന്നിന്റെ രണ്ട് കുട്ടികളെയും പരിപാലിക്കാൻ തയ്യാറാണെന്നും ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജിദിയ വിശദീകരിച്ചു. ശനിയാഴ്ചയാണ് മജീദിയ മന്നിന്റെ ആദ്യ ഭാര്യയുടേയും മകളുടേയും വെളിപ്പെടുത്തലുകൾ പുറത്ത് വിട്ടത്.

vachakam
vachakam
vachakam

ഭഗവത് മന്നിനെ പിതാവെന്ന് വിളിക്കില്ലെന്നും മുഖ്യമന്ത്രി മന്‍ എന്നാണ് അഭിസംബോധന ചെയ്യുകയെന്നും പിതാവെന്ന അഭിസംബോധനയ്ക്ക് മന്നിന് യോഗ്യതയില്ലെന്നും മകൾ സീറാത് വിശദമാക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു.

മൂന്നാം തവണ അച്ഛനാകാനൊരുങ്ങുന്നതിനിടെയാണ് ഭഗവത് മന്നിനെതിരെ കുടുംബാംഗങ്ങൾ തന്നെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam