മണിപ്പൂര്‍ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ തിരിച്ചറിയാത്തതും ബന്ധുക്കള്‍ ഏറ്റെടുക്കാത്തതുമായ മൃതദേഹങ്ങള്‍ ആദരപൂർവം സംസ്‌കരിക്കണമെന്ന് മണിപ്പൂർ സർക്കാരിനോട് സുപ്രീം കോടതി.
ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മണിപ്പൂർ ചീഫ് സെക്രട്ടറിയോട് സുപ്രീം കോടതി നിർദേശിച്ചു. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
മൃതദേഹങ്ങൾ അനിശ്ചിതകാലത്തേക്ക് മോർച്ചറികളിൽ സൂക്ഷിക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ വിവരങ്ങൾ യഥാക്രമം ബന്ധുക്കളെ അറിയിക്കണമെന്നും സംസ്‌കാര ചടങ്ങുകൾ സാമുദായിക ആചാരങ്ങൾ പാലിച്ചും നടത്തണമെന്നും കോടതി ഉത്തരവിട്ടു.
ക്രിമിനൽ കേസുകളിൽ അന്വേഷണം നടക്കുന്നതിനാൽ സംസ്‌കാരത്തിന് മുമ്പ് ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കണമെന്നും കോടതി നിർദേശിച്ചു.
അതേസമയം, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ നഷ്ടപരിഹാരം സ്വീകരിക്കുന്നതില്‍ സംഘടനകള്‍ ഇടപെടുന്നത് തടയണമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി ആവശ്യപ്പെട്ടതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്