ബറേലി-നൈനിറ്റാള്‍ ഹൈവേയില്‍ വന്‍ അപകടം: എട്ടുപേര്‍ വെന്തുമരിച്ചു

DECEMBER 10, 2023, 8:58 AM

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലി-നൈനിറ്റാള്‍ ഹൈവേയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ദാരുണമായ അപകടത്തില്‍ എട്ട് പേര്‍ വെന്തുമരിച്ചു. മാരുതി ആര്‍ട്ടിക്ക വാഹനവും ഡമ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് ഇവര്‍ വെന്തുമരിച്ചത്. മാരുതി ആര്‍ട്ടിക്ക കാറിന്റെ ടയര്‍ പൊട്ടി എതിര്‍വശത്തു നിന്ന് വന്ന ഡമ്പറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇരു വാഹനങ്ങളും തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് വന്‍ സ്ഫോടനം ഉണ്ടായി. സ്ഫോടനത്തെത്തുടര്‍ന്ന് ദേശീയപാതയോരത്തെ താമസക്കാര്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കാറിലും ഡമ്പറിലും തീ പടര്‍ന്നു. വിവരമറിഞ്ഞ് പോലീസ് അഗ്‌നിശമന സേനയെ വിളിച്ച് തീ അണച്ചു. കാറിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും തീപിടുത്തത്തില്‍ വെന്തുമരിച്ചു.

ബറേലിയില്‍ നിന്ന് ബഹേരിയിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ അപകടം. ആര്‍ട്ടിക കാറില്‍ ആകെ എട്ടുപേരാണ് ഉണ്ടായിരുന്നത്. ബറേലിയിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) എല്ലാ യാത്രക്കാരുടെയും മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പോലീസ് സംഘം മൃതദേഹങ്ങള്‍ കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. മരിച്ച എട്ടുപേരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam