മുംബൈ: ശരദ് പവാറിൻ്റെ ബന്ധുവും എംഎൽഎയുമായ രോഹിത് പവാറിൻ്റെ ഉടമസ്ഥതയിലുള്ള പഞ്ചസാര മില്ലിൻ്റെ 50 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.
മഹാരാഷ്ട്ര സ്റ്റേറ്റ് സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഔറംഗബാദ് ജില്ലയിലെ കണ്ണദ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കന്നഡ സഹകാരി സഖർ കാർഖാന ലിമിറ്റഡിൻ്റെ 161.30 ഏക്കർ ഭൂമി, കെട്ടിടം, പ്ലാൻ്റ്, യന്ത്രങ്ങൾ എന്നിവയാണ് ഇഡി പിടിച്ചെടുത്തത്.
ബാരാമതി അഗ്രോ ലിമിറ്റഡിൻ്റെ കീഴിലാണ് ഈ മിൽ. രോഹിത് പവാറിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ബാരാമതി അഗ്രോ ലിമിറ്റഡ്.
മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് അനധികൃതമായി ബാരാമതി അഗ്രോ ലിമിറ്റഡിന് പഞ്ചസാര മില്ലുകൾ വിറ്റുവെന്നാണ് ആരോപണം.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജനുവരി 24 ന് രോഹിത് പവാറിനെ ഇ.ഡി 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്