രാജസ്ഥാൻ: ഘോഷയാത്രയ്ക്കിടയിലേക്ക് കാർ പാഞ്ഞുകയറി 2 മരണം. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. നെഞ്ചുവേദനയെ തുടർന്ന് വണ്ടിയുടെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ട്ടമാവുകയും കാർ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വിശ്വകർമ ജയന്തിയോട് അനുബന്ധിച്ചാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. ഘോഷയാത്ര കടന്നു പോകുന്നതിനിടെ വെള്ള ബൊലേറോ കാർ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ വൈറൽ ആണ്.
हार्ट अटैक बनती जा रही है महामारी 🙏 जल्द इस ओर कदम उठाना जरूरी 🙏
आज डेगाना में कार्यक्रम के दौरान चालक को आया हार्ट अटैक, जनहानि की आ रही है खबर💔🙏 pic.twitter.com/Dpu2YGVvgV— Bhera ram (@JATbera1) February 22, 2024
അതേസമയം ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബൊലേറോയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ആളുകളെ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പ്രതികരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ അജ്മീറിലെ ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്