ഡല്‍ഹി: മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ സിവില്‍ ലൈന്‍സിലെ വസതിയിലെ പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്ന പൊതു യോഗ (ജന്‍ സണ്‍വായി)ത്തിനിടെയാണ് സംഭവം.
യോഗത്തിനിടെ ഒരാള്‍ രേഖ ഗുപ്തയുടെ മുഖത്തടിക്കുകയായിരുന്നു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
35 വയസ്സുകാരനാണ് ആക്രമിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. രേഖ ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിജെപി ഡൽഹി ഘടകമാണ് ഈ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കസ്റ്റഡിയിലുള്ള ആളെ ചോദ്യം ചെയ്യുകയാണ്. എന്തിനാണ് ആക്രമണം നടത്തിയതെന്നതിൽ വ്യക്തതയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്