ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് ലഫ്റ്റനൻ്റ് ഗവർണറെ കണ്ട് രാജി നൽകും. മദ്യനയക്കേസിൽ ജാമ്യം നേടി തിഹാർ ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെയായിരുന്നു കെജ്‌രിവാളിൻ്റെ രാജി പ്രഖ്യാപനം.
പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ആം ആദ്‌മി പാർട്ടി എംഎൽഎമാരുടെ യോഗം ചൊവ്വാഴ്ച രാവിലെ നടക്കും. മന്ത്രി അതിഷി മർലേന അടക്കമുള്ളവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്നത്.
ഹനുമാൻ ഭക്തനായ കെജ്‌രിവാൾ രാജി നൽകാൻ ചൊവ്വാഴ്ച ദിവസമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ന് വൈകിട്ട് 4.30ഓടെ അരവിന്ദ് കെജ്‌രിവാൾ ലഫ്. ഗവർണർ വി.കെ. സക്സേനയെ രാജി നൽകുമെന്നാണ് സൂചന.
പകരക്കാരനെ കണ്ടെത്താൻ കെജ്‌രിവാളിൻ്റെ വസതിയിൽ രാവിലെ പതിനൊന്നരയോടെ എഎപി എംഎൽഎമാർ യോഗം ചേരും. പാർട്ടി നേതാക്കളായ മനീഷ് സിസോദിയയും രാഘവ് ഛദ്ദയും കഴിഞ്ഞ ദിവസം കെജ്‍രിവാളിനെ കണ്ടിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ പുതിയ മുഖ്യമന്ത്രിയാരെന്നത് അടക്കം ചർച്ചയായി.
മന്ത്രിമാരായ അതിഷി, ഗോപാൽ റായി, കൈലാഷ് ഗലോട്ട് എന്നിവരുടെ പേരുകളാണ് സജീവമായുള്ളത്. കെജ്‌രിവാൾ ജയിലിലായപ്പോൾ സർക്കാരിലെ പ്രധാന ചുമതലകൾ വഹിച്ചത് അതിഷിയാണ്.
സുനിത കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന പാർട്ടിയിലെ ഭൂരിഭാഗം എംഎൽഎമാരും ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ കെജ്‌രിവാളിൻ്റെ രാജിക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ എന്തു നിലപാട് സ്വീകരിക്കും എന്നത് വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്