ഡല്‍ഹി: കർഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കർഷകർ നടത്തുന്ന ഡല്‍ഹി ചലോ മാർച്ച് താത്കാലികമായി നിറുത്തിവച്ചതായി റിപ്പോർട്ട്. കൂടുതല്‍ കർഷകരെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമരം നിർത്തി വച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം അതിർത്തിയില്‍ തന്നെ സമരം ശക്തമായി തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു. കൂടുതല്‍ കർഷകരെ അതിർത്തിയിലേക്ക് എത്തിക്കും എന്നും കർഷക സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. അതേസമയം ഡല്‍ഹി ചലോ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട യുവ കർഷകൻ ശുഭ്കരണ്‍ സിംഗിന് നീതി ഉറപ്പാക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കും വരെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് കർഷക നേതാക്കള്‍.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പഞ്ചാബ് സർക്കാർ തയ്യാറാകണമെന്നും കർഷകർ ആവശ്യപ്പെട്ടു. എന്നാൽ പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരവും സഹോദരിക്ക് സർക്കാർ ജോലിയെന്ന വാഗ്ദാനവും കർഷകന്റെ കുടുംബം നിരസിച്ചു. നീതിയാണ് തേടുന്നതെന്നും പണവും ജോലിയും കൊണ്ട് താരതമ്യം ചെയ്യാനാകില്ലെന്നും കുടുംബം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്